KOYILANDY DIARY

The Perfect News Portal

വെങ്ങളം: ഡി.വൈ.എഫ്.എ നേതാവിന്റെ വീട് കയറി മദ്യ മാഫിയ അക്രമം

കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യ മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നിരന്തരമായ പ്രക്ഷോഭങ്ങൾ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം വ്യാപകമായ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായിരുന്ന മാഫിയ സംഘത്തിൽപെട്ടവരാണ് ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി വീട് കയറി അക്രമം നടത്തിയിട്ടുളളത് . കാപ്പാട് മുനമ്പത്തുള്ള ഷിബിൻരാജിന്റെ വീട്ടിലേക്ക് കാപ്പാട് മുളകുങ്ങരക്കണ്ടി ഷാജി, ഷൈജു, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവ സമയത്ത് വീട്ടിൽ ഷിബിനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ ഡി.വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും വെങ്ങം മേഖലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പോലീസിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *