KOYILANDY DIARY

The Perfect News Portal

വിഴിഞ്ഞം പദ്ധതിയെ വിമര്‍ശിച്ച് ശ്രീധരന്‍; കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിമര്‍ശിച്ച്
ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ രംഗത്ത്.
പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വല്ലാര്‍പാടത്തിന്റെ ഗതിതന്നെ വിഴിഞ്ഞത്തിനും ഉണ്ടാകും.
കേരളത്തിലെ മന്ത്രിമാര്‍ക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ.
നാടിന്റെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സമയമില്ലെന്നും ഇ. ശ്രീധരന് കുറ്റപ്പെടുത്തി.
കൊച്ചിയില്‍ ചേംബര്‍ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ നിര്‍മാണ നടത്തിപ്പ് കരാറില്‍ സംസ്ഥാന സര്‍ക്കാറും അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡും ഒപ്പുവച്ചിരുന്നു.
കടലില്‍ 130.91 ഏക്കര്‍ നികത്തി എടുക്കുന്നതിന് പുറമെ 220.28 ഏക്കര്‍ കരഭൂമിയും (ആകെ 351.19 ഏക്കര്‍)
ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. 7525 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോട്
(പിപിപി) കൂടിയ ലാന്‍ഡ്ലോര്‍ഡ് മാതൃകയിലാണ് നടപ്പാക്കുക. 1635 കോടിയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്.
അദാനി മുടക്കേണ്ടത് 2454 കോടി രൂപയും.