KOYILANDY DIARY

The Perfect News Portal

എന്‍ക്രിപ്ഷന്‍ നയം: കരട് പിന്‍വലിച്ചു

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് പുറത്തിറക്കിയ ദേശീയ കരട് എന്‍ക്രിപ്ഷന്‍ നയത്തിലായിരുന്നു പുതിയ നിര്‍ദേശം. തിങ്കളാഴ്ച പുറത്തുവന്ന കരടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ കരട് നയം തന്നെ സര്‍ക്കാര്‍ പിന്‍വലിച്ചു.ഇതോടെ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളെയും എന്‍ക്രിപ്ഷന്‍ നയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകും.വാട്സ്ആപ്പ് സന്ദേശങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നുമായിരുന്നു കരടുനയത്തിലെ വ്യവസ്ഥ.