KOYILANDY DIARY

The Perfect News Portal

വടകരയില്‍ മത്സ്യ വിതരണ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

വടകര: പഴയ ബസ് സ്റ്റാന്റിനടുത്ത മത്സ്യ മാര്‍ക്കറ്റില്‍  മത്സ്യ വിതരണ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിക്കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാരായണ നഗരം ഗസലില്‍ മഹ്സൂം(54), വടകര ബീച്ച്‌ മാടാളന്‍ സൈനുദ്ദീന്‍(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മാര്‍ക്കറ്റിലെ മത്സ്യ വിതരണ തൊഴിലാളി പുറങ്കര എരഞ്ഞിക്കല്‍ മീത്തല്‍ അനീഷ് കുമാര്‍ മീന്‍വെട്ടുന്ന കത്തി കൊണ്ട് കുത്തിയെന്നാണ് മൊഴി. മത്സ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉച്ചയ്ക്ക് മുതല്‍ തന്നെ ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ആരംഭിച്ചതായി പറയുന്നു.

മഹ്സൂമിനാണ് അക്രമത്തില്‍ കാര്യമായി പരിക്കേറ്റത്. ഇടത് കൈമുട്ടിന് മുകളിലായാണ് കുത്തേറ്റത്. വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹ്സൂമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇടത് കൈതണ്ടക്കാണ് സൈനുദ്ദീന് പരിക്കേറ്റത്. സൈനദ്ദീന്റെ പരിക്ക് ഗുരുതരമല്ല. അനീഷ് കുമാറിനെതിരെ വടകര പൊലീസ് കേസെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *