KOYILANDY DIARY

The Perfect News Portal

റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്

മദ്രസയിലെ ദുരനുഭവങ്ങളെ കുറിച്ച് പ്രതികരിച്ചതിന് ഭീഷണി നേരിടേണ്ടി വന്ന റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്. റെജീനയുടെ പോസ്റ്റിനെ തുടര്‍ന്ന് അവര്‍ക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും അവരുടെ ഫേസ് ബുക്ക് അക്കൌണ്ട് തന്നെ പ്രവര്‍ത്തന രഹിതമാക്കിയതും അങ്ങേയറ്റത്തെ പ്രതിഷേധം അര്‍ഹിക്കുന്ന നടപടിയാണെന്നും എംബി രാജേഷ്.

സ്വന്തം അനുഭവം തുറന്നു പറഞ്ഞ ഒരു സ്ത്രീയെ തെറിവിളിച്ചു നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്‌ക്കാരമാണെന്ന് എംബി രാജേഷ് ചോദിക്കുന്നു.റെജീനയുടെ വെളിപ്പെടുത്തല്‍ ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരാവുന്നത് എങ്ങനെയാണെന്നും രാജേഷ് ചോദിക്കുന്നു.
റെജീനയല്ല വിശ്വാസത്തിന്റെ പേരില്‍ സംസ്‌ക്കാര ശൂന്യമായ നടപടികളെ ന്യായീകരിക്കുന്നവരാണ് വിശ്വാസത്തിനു കളങ്കം വരുത്തുന്നത്, സ്ത്രീപീഡനം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. ചിലര്‍ക്കെതിരായി മാത്രം ആരോപണം വരുമ്പോള്‍ പരാതിക്കാരെ തെറിവിളിച്ചു നിശ്ശബ്ദരാക്കാന്‍ വിശ്വാസം മറയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുട്ടിക്കാലത്ത് മദ്രസയില്‍ പഠിച്ചിരുന്ന അവസരത്തില്‍ നാല്‍പ്പത്തോളം വയസോളം പ്രായമുളള ഉസ്താദുമാര്‍ ആണ്‍കുട്ടികളെ ഇരിപ്പിടത്തിലേക്ക് വിളിക്കാറുണ്ടെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കാറുണ്ടെന്നുമായിരുന്നു റെജീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.