KOYILANDY DIARY

The Perfect News Portal

മെഡിക്കൽ-എഞ്ചിനീയറിംങിൽ അപൂർവ്വ നേട്ടവുമായി വിഘ്നേഷ് അശോക്

കൊയിലാണ്ടി: മെഡിക്കൽ-എഞ്ചിനീയറിംങിൽ അപൂർവ്വ നേട്ടവുമായി വിഘ്നേഷ് അശോക്. മെഡിക്കൽ-എഞ്ചിനീയറിംങ് മത്സര പരീക്ഷകളിൽ ഒരേ പോലെ ഉയർന്ന റാങ്കുകൾ നേടുക എന്ന അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ സ്വദേശിയായ . വിഘ്നേഷ് അശോക്. 2021 ലെ നീറ്റ് പരീക്ഷയിൽ 720 ൽ 669 മാർക്ക് നേടി ആൾ ഇന്ത്യാ റാങ്ക് ലിസ്റ്റിൽ 1741 മതും ആൾ ഇന്ത്യയിൽ 99.8 പെഴ്സന്റൈൽ നേടി. 134 എന്ന റാങ്കോടെ കേരളാ ലിസ്റ്റിലും ഇടം നേടി വിഘ്നേഷ് തിരുവങ്ങൂരിൻ്റെ അഭിമാനമായിരിക്കുകയാണ്.

വിഘ്നേഷിൻ്റെ നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. 2018 ലെ CBSE പരീക്ഷയിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം റാങ്കുകാരൻ വിഘ്നേഷ് ആയിരുന്നു.  2020ലെ കീം പരീക്ഷയിൽ 198 എന്ന റാങ്കു നേടി തിരുവനന്തപുരത്തെ ഗവണ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസിനു ചേർന്ന വിഘ്നേഷ് അതുകൊണ്ടൊന്നും തൃപ്തനായില്ല. 2021 ൽ മെഡിക്കൽ- എഞ്ചിനിയറിംഗ് പരീക്ഷകൾക്ക് ഒരേ സമയം തയ്യാറെടുപ്പുകൾ നടത്തുകയും ജെ. ഇ. ഇ. പരീക്ഷയിൽ 98.7 ശതമാനം മാർക്കു നേടി കോഴിക്കോട്ട് എൻ.ഐ.ടി. യിലെ കമ്പ്യൂട്ടർ സയൻസിനു ചേരുകയും ചെയ്തു. തുടർന്നു വന്ന നീറ്റ് റിസർട്ടിൽ മികവാർന്ന വിജയം നേടിയ വിഘ്നേഷ് ലക്ഷ്യമാക്കുന്നത്.  ആതുരസേവന രംഗത്തെ മികച്ച ഡോക്ടറാവുക എന്നതാണ്.

ഉയർന്ന റാങ്ക് ആയതിനാൽ തൻ്റെ ജില്ലയിൽ തന്നെയുള്ള മെഡിക്കൽ കോളേജിലോ അല്ലെങ്കിൽ ആംഡ് ഫോഴ്സിന്റെ പൂനയിലെ ഇൻസ്റ്റിറ്റ്യൂട്ടിലോ പ്രവേശനം നേടുകയാണ് വിഘ്നേഷ് ലക്ഷ്യമാക്കുന്നത്. വിദേശകാര്യ വകുപ്പിൽ (പാസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥനായ കോഴിക്കോട് കെ.കെ. അശോകൻ്റെയും കേരളാ ബാങ്ക് ഉദ്യോഗസ്ഥയായ ബിന്ദുവിൻ്റെയും മകനാണ് വിഘ്നേഷ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *