KOYILANDY DIARY

The Perfect News Portal

മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയിലായി

കോഴിക്കോട്: മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയിലായി. നഗര മദ്ധ്യത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയിലായി. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ ഫാരിസിനെയാണ് (24) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 9ന് അര്‍ദ്ധരാത്രി വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്‌താഖ് റോഡിലെ പി.എ ഹൗസ് വളപ്പില്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനലിലെ മരഅഴികള്‍ മുറിച്ചുമാറ്റി മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സലാമിന്റെ മകള്‍ ആയിഷയുടെ നേരെ മുളകുപൊടി വിതറുകയാണുണ്ടായത്. ഒരു പവന്റെ ബ്രേസ്‌ലെറ്റാണ് കവര്‍ന്നത്.

മേല്‍ക്കൂരയിലെ ഓടിളക്കി അകത്തുകയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ജനലഴി മുറിച്ച്‌ അകത്ത് കടന്നത്. സലാമും ഭാര്യ റാബിയയും കിടന്ന മുറി ഇയാള്‍ ഷാള്‍ ഉപയോഗിച്ച്‌ പൂട്ടിയ ശേഷം മുകള്‍നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ടു. തുടര്‍ന്നാണ് മോഷ്ടാവ് ആയിഷയുടെ മുറിയിലെത്തിയത്. വിരലടയാളം പതിയാതിരിക്കാന്‍ കൈയുറ ധരിച്ചിരുന്നു. കസബ, പന്നിയങ്കര, മെഡിക്കല്‍ കോളേജ് സ്‌റ്റേഷനുകളിലായി നിരവധി കളവുകേസുകളില്‍ പ്രതിയാണ് സല്‍മാന്‍ ഫാരിസ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *