KOYILANDY DIARY.COM

The Perfect News Portal

മിഠായിത്തെരുവില്‍ മോഷണണശ്രമം

കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ മോഷണണശ്രമം. ആറ് കടകള്‍ മോഷ്ടാവ് കുത്തിത്തുറന്നു. മൊയ്തീന്‍പള്ളി റോഡിലെ ബേബി മാര്‍ക്കറ്റിലാണ് സംഭവം. മോഷ്ടടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍  ലഭിച്ചു.

ഇന്ന് പുലര്‍ച്ചയോടെ മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയ ആളാണ് മോഷണശ്രമം നടന്നകാര്യം അറിയിക്കുന്നത്. ഷഫീര്‍ ട്രേഡേഴ്‌സ്, ന്യൂ സ്‌റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളിലാണ് മോഷണശ്രമമുണ്ടായത്. ഇതില്‍ ഷഫീര്‍ ട്രേഡേഴ്‌സിന്റെ ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്തിയ നിലയിലായിരുന്നു. 25,000 രൂപയും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കടയുടെ ഭാഗത്തേക്കുള്ള സിസിടിവി ക്യാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മാര്‍ക്കറ്റിന് അഞ്ച് ഗേറ്റുകളാണുള്ളത്. ഇതില്‍ നാലെണ്ണം പൂട്ടിയതിന് ശേഷം അഞ്ചാമത്തേത് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങളിറക്കാനുള്ള സൗകര്യത്തിന് തുറന്നുവെയ്ക്കാറായിരുന്നു പതിവ്. ഇവിടങ്ങളിലെല്ലാം സിസിടിവി ക്യാമറയുമുണ്ടായിരുന്നെന്നും മിഠായിത്തെരുവില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നും വ്യാപാരികള്‍ പറയുന്നു. രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യത്തില്‍ വ്യകതമാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!