കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം
.
കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. 13-ാം ബ്ലോക്കിലെ ഗോപാലന്റെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചെ ആയിരുന്നു ജനവാസ മേഖലയിലെത്തി കാട്ടാന ആക്രമണം നടത്തിയത്. വീടിനോട് ചേർന്ന ഷെഡാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസം 11-ാം ബ്ലോക്കിലെ വീടിന് നേരെയും കാട്ടാന ആക്രമണം നടത്തിയിരുന്നു. തുടർച്ചയായി കാട്ടാന ആക്രമണം നടത്തുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും കഴിയാതെ അവസ്ഥയിലാണ് നാട്ടുകാർ. പ്രദേശത്ത് ഭീതി പടർത്തുന്ന മോഴ ആനയെ മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




