KOYILANDY DIARY

The Perfect News Portal

മകനെ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ അമ്മ കുഴഞ്ഞു വീണു മരിച്ചു

പത്തനാപുരം: മകനെ ചിലര്‍ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ അമ്മ കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

മകന്‍ സന്തോഷിനെ മര്‍ദിക്കുന്നത് കണ്ട് ശാന്തയും ഭര്‍ത്താവ് സോമരാജനും തടസ്സം പിടിക്കുന്നതിനിടെ ശാന്ത കുഴഞ്ഞ് വീഴുകയായിരുന്നു. ശാന്തയ്ക്ക് മര്‍ദനമേറ്റതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ശാന്തയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.

സന്തോഷിനും പിതാവ് സോമരാജനും മര്‍ദനമേറ്റു. ഇരുവരും പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്കി. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *