KOYILANDY DIARY

The Perfect News Portal

ബംഗാളില്‍ ഒരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസന്നമൃതിയിലേക്ക് നീങ്ങുന്നു. ബംഗാളില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കി അധികാരം പിടിച്ചെടുത്ത തൃണമൂല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂലിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന എംഎല്‍എ സബ്യസാചി ദത്തയാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജര്‍ഹാട്ട് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാസാമാജികനാണ് അദ്ദേഹം.

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദത്ത ബിജെപിയില്‍ അംഗത്വമെടുത്തത്. ബിധാന്‍നഗര്‍ കോര്‍പറേഷന്‍ മുന്‍ മേയറാണ് അദ്ദേഹം. തൃണമൂല്‍ നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ദത്ത കഴിഞ്ഞ ജൂലൈയില്‍ മേയര്‍ സ്ഥാനം രീജിവെച്ചിരുന്നു. കഴിഞ്ഞ മെയ് മാസമാണ്  50 പാര്‍ട്ടി കൗണ്‍സിലര്‍മാരും രണ്ട് എംഎല്‍എമാരും തൃണമൂലില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീടങ്ങോട്ട് നിരവധി തൃണമൂല്‍ നേതാക്കള്‍ രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *