KOYILANDY DIARY

The Perfect News Portal

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു

അഹമ്മദാബാദ് :  ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ദഹോദ് ജില്ലയിലെ ദേവഗദ് ബാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുടുംബത്തോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് സംഘം പിതാവിനെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം ഓടുന്ന വണ്ടിയില്‍വെച്ച് കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുമ്മത്ത് ബാരിയ, ഗോപിനാഥ് ബാരിയ, നര്‍വത്ത് ബാരിയ, സുരേഷ് നായിക്ക്, ഗോപ്സിന്‍ ബാരിയ എന്നീ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടികളുടെ സഹോദരനെ നിരോധിത മദ്യം ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്ക് മദ്യം ലഭിച്ചത് കുമ്മത്ത് ബാരിയയില്‍ നിന്നാണെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് കുമ്മത്ത് ബാരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കൂട്ടബലാത്സംഗത്തിനും മറ്റു വകുപ്പുകളും ഉള്‍പ്പെടുത്തി കേസ് ചുമത്തിയിട്ടുണ്ട്.

Advertisements

പിതാവിനെയും 13ഉം 15ഉം വയസുള്ള പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തി അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്നാണ് ഓടുന്ന കാറില്‍ പിതാവിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. ബാക്കിയുള്ളവര്‍ ഇവര്‍ സഞ്ചരിച്ച എസ്‌യുവി കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശേഷം പ്രതികള്‍ മണ്ഡാവ് ഗ്രാമപ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഇവരെ ഇറക്കിവിട്ടു. പൊലീസില്‍ പരാതി നല്‍കരുതെന്ന് തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *