KOYILANDY DIARY

The Perfect News Portal

പൊലീസ് വേഷത്തില്‍ ആയുധധാരികള്‍; മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം

മുംബൈ : ആയുധധാരികള്‍ വേഷംമാറിയെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഉറാനില്‍ വ്യാഴാഴ്ച സ്കൂള്‍ വിദ്യാര്‍ഥികളാണ് ആയുധധാരികളായ സംഘത്തെ കണ്ടത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശവും തെരച്ചിലും ആരംഭിച്ചു. സംഭവത്തില്‍ ഭീകരരില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി പുറത്തുവിട്ടു. ഉറിയിലെ ഒന്‍പതും പത്തും ക്ളാസുകളിലെ വിദ്യാര്‍ഥികളാണ് ആയുധധാരികളായ കറുപ്പ് വസ്ത്രധാരികളെ കണ്ടെന്ന് പൊലീസില്‍ അറിയിച്ചത്.

ഉറാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ വിദ്യാര്‍ഥികളാണ് പൊലീസ് വേഷം ധരിച്ച ആയുധധാരികളെ കണ്ടതായി പൊലീസിന് വിവരം നല്‍കിയത്. അഞ്ചുപേരെയാണ് കണ്ടതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി മഹാരാഷ്ട്ര ഡിജിപി സതീഷ് മാതുര്‍ പറഞ്ഞു. തുടര്‍ന്ന്  നേവി അടക്കമുള്ള സൈനിക വിഭാഗങ്ങള്‍ നവിമുംബൈയിലടക്കം പരിശോധന നടത്തിവരികയാണ്. പൊലീസിന് പുറമെ എന്‍എസ്ജി കമാന്‍ഡോകളും തെരച്ചിലില്‍ പങ്കാളികളായുണ്ട്. മുംബൈ, നവിമുംബൈ, താനെ, റായ്ഗഡ് അടക്കമുള്ള തീരപ്രദേശങ്ങളില്‍ വെള്ളിായഴ്ചയും തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *