KOYILANDY DIARY

The Perfect News Portal

പേയാട് റേഷന്‍ കടത്തി : ലൈസന്‍സ് സസ്പെന്റ് ചെയ്തു

മലയിന്‍കീഴ് : പേയാട് അമ്പംകോട് റോഡില്‍ എല്‍.പി.സ്കൂളിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവര്‍ത്തകര്‍ പിടികൂടി അധികൃതരെ വിവരമറിയിച്ചു. ഇരുചക്രവാഹനത്തില്‍ അരി കടത്തുന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ സ്കൂട്ടറില്‍ പച്ചരി നിറച്ച ചാക്കുമായി റേഷന്‍ കടയില്‍ നിന്നിറങ്ങിയ സമീപത്തെ ഫ്ളവര്‍ മില്‍ ഉടമയെ ഡി. വൈ.എഫ്.ഐ.ബ്ലോക്ക് ട്രഷറര്‍ അനൂപ് ചന്ദ്രനും പ്രവര്‍ത്തകരുമാണ് തടഞ്ഞ് വച്ചത്.

വിളപ്പില്‍ശാല എസ്.ഐ. കണ്ണന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിശദമായി പരിശോധിച്ച്‌ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് താലൂക്ക് സപ്ലേ ഓഫീസറേയും റേഷനിംഗ് ഇന്‍സ്പെക്ടറെയും വിവരമറിയിച്ചു.കാട്ടാക്കട താലൂക്ക് ഓഫീസര്‍ ഗോപകുമാറും മലയിന്‍കീഴ് ഫര്‍ക്ക റേഷനിംഗ് ഇന്‍സ്പെക്ടര്‍ സുധയും ചേര്‍ന്ന് റേഷന്‍ കടയിലെ സ്റ്റോക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ റേഷന്‍ കടയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇന്നലെ റേഷന്‍ കട ഉടമ ജനനിയുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അടുത്തുള്ള റേഷന്‍ കടയുടമ സുഭാഷിനെ ചുമതലയേല്‍പ്പിച്ചു.ഇന്ന് റേഷന്‍കട തുറക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും കാട്ടാക്കട സപ്ലേ ഓഫീസര്‍ ഗോപകുമാര്‍ പറഞ്ഞു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *