KOYILANDY DIARY

The Perfect News Portal

പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 9 പേര്‍ പൊലീസ് പിടിയില്‍

അടൂര്‍:  ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 9 പേര്‍ പൊലീസ് പിടിയിലായി. ബീച്ച്‌ കാണിക്കാനെന്നു പറഞ്ഞ് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ നാല് യുവാക്കളെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ക്ളാപ്പന സ്രായിക്കാട്ട്തുറയില്‍ മുറിയില്‍ ഉദയപുരം വീട്ടില്‍ വിഷ്ണു (20), ക്ളാപ്പന തെക്കുംമുറി കാരേലിമുക്ക് ഹരിശ്രീഭവനില്‍ ഹരിലാല്‍ (20), ക്ളാപ്പന എമ്ബട്ടായി തറയില്‍പുരയ്ക്കല്‍ വീട്ടില്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തന്‍പുരയ്ക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കൌണ്‍സിലിങ്ങിനെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസവും കുട്ടികളെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച അഞ്ചു പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. വള്ളിക്കാവ് രാജേന്ദ്രഭവനില്‍ രാജ്കുമാര്‍(20), ആതിനാട് കുലശേഖരപുരം പുത്തന്‍തെരുവ് വെളിയില്‍ പടിറ്റേതില്‍ നാസിന്‍(18), കുലശേഖരപുരം പുളക്കീഴ്തറയില്‍ വീട്ടില്‍ രതീഷ്(20), വള്ളിക്കാവ് ഉദയപുരം വീട്ടില്‍ ശരത്(20) എന്നിവരെയും മറ്റൊരാളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.