KOYILANDY DIARY

The Perfect News Portal

പാര്‍ക്കിന്റെ ഫോട്ടോയെടുത്ത വിനോദസഞ്ചാരികളെ മര്‍ദ്ദിച്ചു

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സി.എെക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസമാണ് കക്കാടംപൊയിലിലെ അമ്യൂസ്മെന്റ് പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തായിരുന്നു. പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം.

Advertisements

ദുരന്ത സാധ്യതാ മേഖലയായതിനാല്‍ മഴക്കുഴി പോലും കുത്തരുതെന്നും 2016ല്‍ ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *