എറണാകുളത്ത് ലോറിക്കുള്ളില്‍ പയ്യോളി സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
.
കോഴിക്കോട്: എറണാകുളത്ത് ലോറിക്കുള്ളില്‍ പയ്യോളി സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം സമീര്‍ (46) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് വിവരം. മായേരി കെ.സി.ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ് വാന്‍, സൈഫ, സമീര്‍.



