KOYILANDY DIARY

The Perfect News Portal

നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ച്‌ ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിനായിരിക്കും അവതരിപ്പിക്കുക. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്.

സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്ബത്തിക വര്‍ഷ ആരംഭത്തിന് മുന്ന് തന്നെ നടക്കും. ഇതോടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടിപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

മുമ്പ്‌ വക്കം പുരുഷോത്തന്‍ ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിലാണ് ഇതുപോലെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച സമീപകാല ചരിത്രമുള്ളത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *