KOYILANDY DIARY

The Perfect News Portal

നാളെ നടത്താനിരിക്കുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: ബസുടമകള്‍ നാളെ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാളെ മുതല്‍ നടത്താനിരുന്ന അനശ്ചിത കാല ബസ് സമരം പിന്‍വലിച്ചതായി ബസ് ഉടമകളാണ് അറിയിച്ചത്. ഈ മാസം 20 നകം സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് ഉടമകള്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് വിദ്യാര്‍ഥികളുടെ കണ്‌സഷനാണെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബസ് ഉടമകള്‍ പറഞ്ഞു.

അതേസമയം, രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ചാര്‍ജ് വര്‍ധന പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. 20 ന് മുമ്ബ് റിപ്പോര്‍ട്ടുമായി ബന്ധപെട്ട പ്രാഥമിക നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യും. നിരക്ക് വര്‍ധന് സംബന്ധിച്ച കാര്യങ്ങളും റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബസ് വ്യവസായം നിലനില്‍ക്കാന്‍ പ്രായോഗിക നടപടി അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *