KOYILANDY DIARY

The Perfect News Portal

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം  ” ട്രിപ്പിള്‍ എക്‌സിന്റെ “ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ദീപികയാണ് ട്രെയിലറിലെ താരം.ഹോളിവുഡ് സൂപ്പര്‍താരം വിന്‍ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്.ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു. ട്രെയിലറിലും നെയ്മറിനെ കാണാം.ടോണി ജാ ആണ് മറ്റൊരു താരം. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ട്രെയിലറില്‍ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം എത്തുന്നുണ്ട്. ട്രിപ്പിള്‍ എക്സ് ദ് റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിന ദൊബ്രേവ്, സാമുവല്‍ ജാസ്കണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *