KOYILANDY DIARY.COM

The Perfect News Portal

ദിലീപിനെതിരെ കൃത്രിമ തെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍

കൊച്ചി: ദിലീപിനെതിരെ കൃത്രിമ തെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിന് വേണ്ടി കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുമെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍
മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് രാവിലെ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചിരുന്നു. നടനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ ജാമ്യത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അങ്കമാലി കോടതിയാകും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയെന്നും രാംകുമാര്‍ വ്യക്തമാക്കി.

ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ആലുവ സബ്ജയിലിലാണ് ഇപ്പോള്‍ ദിലീപ്. അതേസമയം, പൊലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെയാണ് കോടതി പരിഗണിക്കുക.  വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. കേരളത്തില്‍ ആകമാനം ദിലീപിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്നലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നടിക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!