KOYILANDY DIARY

The Perfect News Portal

തൃശൂരില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു

തൃശ്ശൂര്‍> നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി തൃശൂരില്‍ മൂന്ന് പേരും തിരുവനന്തപുരത്ത് ലോറി മറിഞ്ഞ്  ഒരാളും  മരിച്ചു.

തൃശൂര്‍ അമല ആശുപത്രിക്കടുത്താണ് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അമല ആശുപത്രിക്ക് മുന്നില്‍ ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ചീരംകുഴി സ്വദേശി അമല നഗര്‍ നെല്ലിപ്പറമ്പില്‍ ഗംഗാധരന്‍ (67), കോതമംഗലം സ്വദേശിനി മിഷേല്‍ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ ലിയോണ്‍ (8), ജോഹന്‍ (3) മെര്‍ലിന്‍ (56), അജിത്ത് (28), അനീഷ് (30), നിജാസ് (29) എന്നിവരെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍നിന്ന് വന്നിരുന്ന ഇന്നോവ കാര്‍ ആണ്  ഇടിച്ചുകയറിയത്.  കാറിലുണ്ടായിരുന്ന നാല് പേര്‍ക്കും പരിക്കില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു.

Advertisements

തിരുവനന്തപുരം പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. തമിഴ്നാട്ടുകാരനായ വില്‍സണ്‍ ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം

 

Leave a Reply

Your email address will not be published. Required fields are marked *