KOYILANDY DIARY

The Perfect News Portal

ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ റിസോഴ്‌സ് പേഴ്‌സ്ണൽമാർക്കുളള ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ, സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻമാരായ എൻ.കെ ഭാസ്‌ക്കരൻ, ദിവ്യ ശെൽവരാജ്, വി.കെ അജിത കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, വി.പി ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.