KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അണ്ടർപാത്ത് വീണ്ടും വെള്ളത്തിനടിയിലായി

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അണ്ടർപാത്ത് വീണ്ടും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ നിരവധി മാസങ്ങൾക്ക് ശേഷമാണ് നഗരസഭയുടെ നേതൃത്വത്തിൽ പമ്പ് സെറ്റ് ഉപയോഗിച്ച് അണ്ടർപ്പാത്തിലെ വെള്ളം വറ്റിച്ച് സഞ്ചാര യോഗ്യമാക്കിയത്. എന്നാൽ തുടർന്നുള്ള മണിക്കൂറുകൾക്കുള്ളിൽ ഉറവയിലൂടെ വെള്ളംകയറി അണ്ടർപ്പാത്ത് പഴയപോലെ ആകുകയായിരുന്നു.

ഇപ്പോൾ ഫുട്പാത്ത് വരെ വെള്ളത്തിൽ മുങ്ങിനിൽക്കുകയാണ്. അണ്ടർപ്പാത്ത് തുറന്ന്‌കൊടുത്തതറിഞ്ഞ നിരവധിപേർ എളുപ്പ മാർഗ്ഗം പട്ടണത്തിലേക്ക് കടക്കാനും തിരികെ പോകാനും എത്തിയെങ്കിലും തിരിഞ്ഞ് പോകേണ്ട അവസ്ഥയാണ് ഉണ്ടായത്. എന്നാൽ ബലപരീക്ഷണിത്തിന് തയ്യാറായി വാഹനം മുന്നോട്ടെടുത്ത ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളത്തിൽ മുങ്ങി എഞ്ചിൻ തകരാറാകുകയും ചെയ്തു.

3 പമ്പ് സെറ്റ് ഉപയോഗിച്ച് 6 മണിക്കൂറിലേറെ സമയമെടുത്ത് 6000 രൂപ ചിലവഴിച്ചാണ് നഗരസഭ അണ്ടർപ്പാത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗത യോഗ്യമാക്കിയത്. ആ പണം മുഴുവൻ ഇപ്പോൾ വെള്ളത്തിലായിരിക്കുകയാണ്.

Advertisements