KOYILANDY DIARY

The Perfect News Portal

കെ.ജി.എൻ.എ. 65-ാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല തുടക്കം

കൊയിലാണ്ടി: കെ.ജി.എൻ.എ. അറുപത്തഞ്ചാം കോഴിക്കോട് ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. വിരമിച്ചവർക്കുള്ള യാത്രയയപ്പും ജില്ലാ സമ്മേളനവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. ലതിക ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെ പി കൗൺസിലും ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മഹിജ എ ടി അദ്ധ്യക്ഷത വഹിച്ചു.

2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ബിന്ദു എ യും വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ റജിന പി യും അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി രതീഷ് പി എസ് സ്വാഗതം പറഞ്ഞു.

ചർച്ചയക്കും മറുപടിക്കും ശേഷം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. കെ. ലാൽജി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അരുൺകുമാർ പി.വി, സിന്ധു കെ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത എ എം സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഷീജ കെ. ജെ യോഗത്തെ അഭിവാദ്യം ചെയ്തു. ചടങ്ങിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം ജൂബിലി സി നന്ദി അർപ്പിച്ചു.

Advertisements

നാളെ രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം KGNA സംസ്ഥാന പ്രസിഡണ്ട് സി.ടി നുസൈബ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷൈനി ആൻ്റണി യോഗത്തെ അഭിവാദ്യം ചെയ്യും. പ്രതിനിധി സമ്മേളനത്തിന് ശേഷം നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനം കൊയിലാണ്ടി നഗരത്തിന് ശുഭ്ര ശോഭയേകും.

ബസ്‌സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ നടക്കുന്ന പൊതുസമ്മേളനം CITU സംസ്ഥാന വൈസ് പ്രസിഡണ്ടും എംഎൽഎയുമായ ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യു. സമ്മേളനത്തിൽ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് മുഖ്യാഥിതിയാവും പ്രൗഢ ഗംഭീരമായ സമ്മേളനത്തിനായി തയ്യാറെടുക്കുകയാണ് കൊയിലാണ്ടി നഗരം. വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞെടുത്ത 300 അംഗങ്ങൾ പ്രതിനിധി സമ്മേളനത്തിലും നൂറുകണക്കിന് നഴ്സുമാരും പ്രകടനത്തിലും പങ്കാളികളാവും.