KOYILANDY DIARY

The Perfect News Portal

കടയില്‍നിന്ന് രോഗംവന്ന കോഴികളെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു

കോഴിക്കോട്: ഇംഗ്ലീഷ് പള്ളിക്കുസമീപം കടയില്‍നിന്ന് രോഗംവന്ന കോഴികളെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഇവിടെയുള്ള കോഴികളെ സൂക്ഷിക്കുന്ന ഗോഡൗണും പൂട്ടി.

സി.പി.ആര്‍. ചിക്കന്‍കടയിലായിരുന്നു പരിശോധന. കോഴികളെ റോഡുകളിലേക്കിറക്കിവെച്ച്‌ വൃത്തിഹീനമായ രീതിയിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. കോഴികളെ പെട്ടികളിലാക്കി സൂക്ഷിച്ച രീതിയിലായിരുന്നു. റോഡിന്റെ മറുവശത്തുള്ള ലൈസന്‍സില്ലാത്ത ഗോഡൗണ്‍ പരിശോധനയ്ക്കുശേഷം പൂട്ടി.

ഇരുനൂറോളം കോഴികളെയാണ് പിടിച്ചെടുത്ത് കോര്‍പ്പറേഷന്‍ ഓഫീസിലെത്തിച്ചത്. വെറ്ററിനറി ഓഫീസര്‍ പരിശോധിച്ചപ്പോള്‍ മിക്കതിനും രോഗബാധയുണ്ടെന്ന് വ്യക്തമായി. ഇവയെ അടുത്ത ദിവസം കൊന്ന് കുഴിച്ചുമൂടാനാണ് തീരുമാനം. കടയുടമക്കെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

Advertisements

വൃത്തിയില്ലാത്ത സാഹചര്യത്തില്‍ കച്ചവടം നടത്തുന്നതിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു പരിശോധന. നടപ്പാത കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരേയും നടപടിയെടുക്കും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സത്യന്‍, ജെ.എച്ച്‌.ഐ. ടി.പി. പ്രകാശന്‍, സി.കെ. രഞ്ജിത്കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *