KOYILANDY DIARY

The Perfect News Portal

ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എല്‍ജി ഒന്നാം സ്ഥാനത്ത്‌

ഡല്‍ഹി: ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എല്‍ജി ഒന്നാം സ്ഥാനം നേടി. ട്രസ്റ്റ് റിസര്‍ച് അഡൈ്വസറി (ടിആര്‍എ) യാണ് പഠനങ്ങള്‍ക്ക് ശേഷം പട്ടിക തയാറാക്കിയത്.പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ വിദേശ ബ്രാന്‍ഡുകള്‍ കരസ്ഥമാക്കി.സോണി, സാംസങ് മൊബൈല്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഹോണ്ട നാലാമതും സാംസങ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനം ടാറ്റയ്ക്കായിരുന്നു. ഈ വര്‍ഷം ബജാജിന് ആറും മാരുതി സുസുക്കിക്ക് എട്ടുമാണ് സ്ഥാനം. എയര്‍ടെലും നോക്കിയയുമാണ് ഒന്‍പതും പത്തും സ്ഥാനങ്ങളില്‍ ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *