KOYILANDY DIARY

The Perfect News Portal

അമ്മായിയമ്മയെയും മരുമകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നെടുമങ്ങാട് :  അമ്മായിയമ്മയെയും മരുമകളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പൂവത്തൂര്‍ കാവുവിളാകം ഗായത്രിമന്ദിരത്തില്‍ രാഘവന്റെ ഭാര്യ വിജയകുമാരി (55), മകന്‍ രജനീഷിന്റെ ഭാര്യ ബീന (24) എന്നിവരാണ് മരിച്ചത്. വട്ടപ്പാറ കുറ്റിയാണി ബിനുവിന്റെയും തങ്കച്ചിയുടെയും മകളാണ് ബീന. രജനീഷിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒമ്പതിനാണ് മൃതദേഹം കണ്ടത്. വീട്ടിലെ രണ്ടു മുറിയിലായി കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഞായറാഴ്ച രാവിലെ നടന്ന കുടുംബവഴക്കിനെതുടര്‍ന്ന് വിജയകുമാരി ആത്മഹത്യ ചെയ്തിരിക്കാമെന്നും ഇത് കണ്ട് ബീനയും അതിനു മുതിര്‍ന്നതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ വിജയകുമാരിയും ബീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്‌.

രജനീഷും രാഘവനും പണിക്ക് പോയിരുന്നു. അയല്‍വാസികളാണ് മൃതദേഹം ആദ്യം കണ്ടത്. നാലുവര്‍ഷംമുമ്പാണ് രജനീഷ് ബീനയെ വിവാഹം ചെയ്തത്. രണ്ടുവര്‍ഷംമുമ്പ്‌ ഗള്‍ഫില്‍ പോയ രജനീഷ് ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ മടങ്ങിവന്നത്. രജനീഷ് ഗള്‍ഫില്‍ പോയപ്പോള്‍ ബീന മക്കളെയും കൂട്ടി വട്ടപ്പാറയിലെ വീട്ടിലേക്ക് പോയിരുന്നു. രജനീഷ് വന്നതറിഞ്ഞാണ് പൂവത്തൂരിലെ വീട്ടിലേക്ക് വന്നത്. ഇതുസംബന്ധിച്ച്‌ വഴക്ക് നടക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

Advertisements

ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്ക് നടന്നിരുന്നു. എന്നാല്‍, വഴക്കുകളൊന്നും രൂക്ഷമായിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബീനയുടെ മൃതദേഹം വട്ടപ്പാറയിലെ വീട്ടിലേക്കും വിജയകുമാരിയുടെ മൃതദേഹം ഗായത്രിമന്ദിരത്തിലേക്കും കൊണ്ടുപോയി. വട്ടപ്പാറ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. വിജയകുമാരിയുടെ മകള്‍: ഗായത്രി. ബീനയുടെ മക്കള്‍: അനശ്വര (മൂന്നര), ദേവു (രണ്ട്).

Leave a Reply

Your email address will not be published. Required fields are marked *