ഗവർണർക്ക് സമചിത്തതയില്ല; എം.വി ഗോവിന്ദന്

ഗവർണർക്ക് സമചിത്തതയില്ല; എം.വി ഗോവിന്ദന് മാസ്റ്റർ.. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദൻ തള്ളി.

പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിനെയും എസ്എഫ്ഐയേയും പരോക്ഷമായി ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.

