KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായി; യുഡിഎഫിന് വോട്ട് ചെയ്ത് വിമതന്‍ പികെ രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായത്. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. 26 നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. നേരത്തെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.

അമ്ബത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. എല്‍ഡിഎഫ് പിന്തുണയ്ക്ക് പകരമായി പികെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. പികെ രാഗേഷ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതോടെ യുഡിഎഫ് പ്രമേയം പാസാവുകയായിരുന്നു. ഡെപ്യൂട്ടി മേയറായി പികെ രാഗേഷ് തുടരുമെന്ന് യുഡിഎഫ് അറിയിച്ചു.

അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു മുന്നോടിയായി യുഡിഎഫ് പി. കെ. രാഗേഷുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. പിന്തുണ ഉറപ്പിച്ചശേഷമാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം, പികെ രാഗേഷിന്റെ നടപടി വഞ്ചനയാണെന്നും രാജി വെയ്ക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!