KOYILANDY DIARY

The Perfect News Portal

വനിതാ നിര്‍മാതാവിനോട് അപമര്യാദയായി പെരുമാറി; 9 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

വനിതാ നിര്‍മാതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.  ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. വനിതാ നിര്‍മാതാവ് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.