ബാലസംഗമം നടത്തി

കൊയിലാണ്ടി: എൻ.എസ്സ്.നമ്പൂതിരി സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്സ്-2 ഉന്നത വിജയകയായ വിദ്യാർഥികളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയ.കെ.എം അദ്ധ്യക്ഷയായിരുന്നു.
ഗ്രന്ഥശാല നടത്തിയ വനിതകളുടെയും, യു.പി തല വിദ്യാർഥികളുടെയും വായനാ മത്സരത്തിൽ വിജയികളായവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. ഹരിപ്രിയ എം.ജെ. അനാമിക എൽ.എസ്, കാശിനാഥൻ.ആർ.ആർ, ആദിത്യ ഗോപാൽ, അഭിനന്ദ്.എൻ.കെ, ആദിത്ത്. പി എന്നീ വിദ്യാർഥികളെ അനുമോദിച്ചു. ഗോകൽദാസ് (കൗൺസിലർ), രാജൻ നട്ടവത്തൂർ, ടി.കെ.ദാമോദരൻ, ഇന്ദിര.കെ.എ.മുരളീധരൻ നടേരി, ദാമോദരൻ പി. തുടങ്ങിയവർ സംസാരിച്ചു.
