KOYILANDY DIARY

The Perfect News Portal

സിപിഐഎം കണ്ണൂരില്‍ കുതിരക്കച്ചവടം നടത്തി. വി എം സുധീരന്‍

തിരുവനന്തപുരം> കണ്ണൂരില്‍ സിപിഐഎം കുതിരക്കച്ചവടം നടത്തിയെന്ന് വി എം സുധീരന്‍. വിമതന്‍മാര്‍ തെറ്റുതിരുത്തി വരുന്നതില്‍ തടസമില്ല. വിമതരുമായി ബന്ധപ്പെട്ട കെപിസിസി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. വിമതര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കേണ്ടെന്ന തീരുമാനമാണ് ഉള്ളതെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കണ്ണൂരില്‍ കെ സുധാകരന്‍ ശക്തമായ നേതാവാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നു.കണ്ണൂരില്‍ കോണ്‍ഗ്രസിന് അടിതെറ്റിയത് സുധാകരന്റെ ഒറ്റയാന്‍ തീരുമാനങ്ങള്‍ കാരണമാണെന്ന് എ ഗ്രൂപ്പ് ആരോപിച്ചിരുന്നു.പികെ രാഗേഷിനെതിരെ നടത്തിയ നീക്കം റിബലുകളെ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചുവെന്നും എളയാവൂര്‍ സൗത്തില്‍ കോണ്‍ഗ്രസല്ലാത്ത സ്ഥാനാര്‍ത്ഥി വന്നതിന് പിന്നില്‍ വ്യാപാര ബന്ധമാണെന്നും എ ഗ്രൂപ്പ് ആരോപിച്ചു.