തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
.
ചേമഞ്ചേരി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബൈക്ക് ലോറിക്കടിയിൽ അകപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചതായാണ് അറിയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.




