KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ റോഡിൽ തെങ്ങ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

.
കീഴരിയൂർ: തെങ്ങ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. കീഴരിയൂർ എളളമ്പിലാട് പരദേവത ക്ഷേത്രത്തിനു സമീപം നസീബ് ഹൗസിൽ അമ്മദിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങ് റോഡിന് കുറുകെയും ഇലട്രിക്ക് ലൈനിലുമായാണ് പൊട്ടിവീണത്. ഇന്നലെ രാത്രി 8:30 യോടു കൂടിയാണ് തെങ്ങ് പൊട്ടിവീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരനായ കേളോത്ത് ഷാജിയുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടി തെങ്ങു മുറിച്ചു മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എഫ്ആർഒമാരായ രതീഷ് കെ എൻ, ജാഹിർ എം, നിധിപ്രസാദ് ഇ എം, ഹോംഗാർഡ് മാരായ രാജേഷ് കെ പി, റിജേഷ് ഐ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!