KOYILANDY DIARY.COM

The Perfect News Portal

കെ സി വേണുഗോപാൽ വേണ്ട, വി ഡി സതീശൻ മതി: വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കി മുസ്ലീം ലീഗ്

.

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുകയാണ്. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ ചർച്ചകളുടെ റിപ്പോർട്ട് കൈമാറും എന്നാണ് സൂചന. ഇതിനിടെ വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്. കെ സി വേണുഗോപാലിന് ജനപിന്തുണയില്ലെന്നും അത് വി ഡി സതീശനാണെന്നും ആണ് അവർ പറയുന്നത്.

 

ഘടകകക്ഷികളെ കോൺഗ്രസ് മാനിക്കണമെന്നും ലീഗ് വ്യക്തമാക്കുന്നു. നിരീക്ഷകർക്ക് മുന്നിലാണ് ലീഗിന്റെ ആവശ്യം. അതേസമയം ലീഗ് സമ്മർദ്ദത്തിൽ ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ലീഗ്, പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെരുതെന്ന് കോൺഗ്രസ് പറയുന്നു. തീരുമാനം പാർട്ടി നേതൃത്വം എടുക്കുമെന്നും എഐസിസി നിരീക്ഷകർ പറയുന്നു.

Advertisements
Share news
error: Content is protected !!