ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി
.
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്. കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പിറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. ഫ്രാങ്കോയെ കോട്ടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisements




