കൊയിലാണ്ടിയിൽ ഇടതു മഹിളാ റാലി പിബി അംഗം മറിയം ദാവ്ള ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇടതു മഹിളാ സംഘടനകൾ നടത്തിയ തെരഞ്ഞെടുപ്പ് റാലി പിബി അംഗം മറിയം ദാവ്ള ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ വീടുകൾ തകർക്കുന്നവർക്കാണോ അതോ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നവർക്കാണോ നാം വോട്ടു നൽകേണ്ടതെന്നാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചിന്തിക്കേണ്ടതെന്ന് അവർ ചേദിച്ചു. കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ രാജ് ഉപയോഗിച്ച് ആയിരക്കണക്കിന് വീടുകൾ തകർക്കുമ്പോൾ കേരളത്തിൽ പാവപ്പെട്ടവർക്കായി 5 ലക്ഷം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിലൂടെ എൽ ഡി എഫ് സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ളത്.
.

.
കഴിഞ്ഞ 10 വർഷക്കാലത്തെ കേരളത്തിലെ മാറ്റം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടതാണ്. സാമ്പത്തിക മേഖലയിലും മറ്റു രംഗങ്ങളിലും കേന്ദ്രത്തിൻ്റെ എല്ലാ എതിർപ്പുകളേയും നേരിട്ടിട്ടും അതിദാരിദ്ര്യ നിർമാർജനം നടപ്പിലാക്കിയും മുന്നേറുകയാണ്. കോവിഡ് കാലത്ത് രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കേരളം ജനങ്ങളെ ചേർത്ത് പിടിച്ച് ലേകത്തിനു മുമ്പിൽ മാതൃകയാകുകയായിരുന്നു. സമഗ്രമായ വിദ്യഭ്യാസ നയം നടപ്പിലാക്കിയതോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റവും ഉണ്ടായിരിക്കുകയുമാണ്.
.

.
പാർപ്പിടവും വസ്ത്രവും ഭക്ഷണവും കൊടുക്കാൻ കഴിയാത്തവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും. അവിടെയെല്ലാം ഭരിക്കുന്നത് ബി ജെ പിയും കോൺഗ്രസുമാണ്. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് വോട്ടു നൽകാതിരിക്കാനാണ് കേന്ദ്രം വോട്ടു പരിഷ്ക്കരണം ആരംഭിച്ചത്. കേരളത്തിലെ മുഴുവൻ പേർക്കും മതം നോക്കാതെ എല്ലാവർക്കും വോട്ട് നൽകണമെന്ന് ധൈര്യപൂർവം ആവശ്യപ്പെട്ടത് കേരളത്തിലെ പിണറായി സർക്കാർ മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമടക്കം ആർ എസ് എസിൻ്റെ ഭാഗമായി മാറുകയായിരുന്നു. എം പി അജിത അധ്യക്ഷയായി. സ്ഥാനാർത്ഥി കെ ദാസൻ, എം പി അഖില, കെ എം ശോഭ, ടി വി ഗിരിജ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതം പറഞ്ഞു.




