കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഫെബ്രുവരി 19 മുതൽ 25 വരെ
.
കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഫെബ്രുവരി 19 മുതൽ 25 വരെ ആഘോഷിക്കുന്നു. ഫെബ്രുവരി 22ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാലുപുരക്കൽ അമ്മയ്ക്ക് പൊങ്കാല സമർപ്പണം. ഫെബ്രുവരി 23ന് രാവിലെ 9. 15 നും 9. 45 നും ഇടയിൽ മേപ്പാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ ധാർമികത്വത്തിൽ കൊടിയേറ്റം. രാത്രി 7. 30ന് നൃത്തസന്ധ്യ.

ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം, 7 മണിക്ക് നവകം പഞ്ചഗവ്യം, 12. 30 മുതൽ അന്നദാനം, വൈകിട്ട് 3 മണിക്ക് ആഘോഷകരവ്, 4 മണിക്ക് കുട്ടിച്ചാത്തൻതിറ, 6. 45 നാന്തകം എഴുന്നള്ളിപ്പ്, മേള രത്നം സന്തോഷ് കൈലാസ് നയിക്കുന്ന കൊരയങ്ങാട് വാദ്യ സംഘത്തിന്റെ അകമ്പടിയോടെ ക്ഷേത്രക്കുളത്തുനിന്ന് ആരംഭിക്കുന്ന നാന്തകം എഴുന്നള്ളത്ത്, രാത്രി 11ന് ഭഗവതിയുടെ വെള്ളാട്ട് ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ 12 മണിക്ക് ചാമുണ്ഡി തിറ, രണ്ടുമണിക്ക് പരദേവതിറ, 3 മണിക്ക് നാഗത്തിറ, നാലുമണിക്ക് ഭഗവതി തിറ, ഏഴുമണിക്ക് കാരണവർത്തിറ, എട്ടുമണിക്ക് ഉത്തമ ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു.




