KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു

കൊയിലാണ്ടി: സിപിഐഎം നേതൃത്വത്തിൽ ചെങ്ങോട്ടുകാവിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.  നാസർ കൊളയി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി. അനിൽ പറമ്പത്ത്, കൺവീനർ സി.എൻ. രതീഷ്, ടി.എ. രജിലേഷ് എന്നിവർ സംസാരിച്ചു. കലോപൊയിലിൽ നിന്നും ആരംഭിച്ച ജാഥ ഞാണം പൊയിലിൽ സമാപിച്ചു.
Share news