കൂമുള്ളി കടുക്കാങ്കിൽ കൃഷ്ണൻ നായർ (72)

അത്തോളി: കൂമുള്ളി കാഞ്ഞിരമുള്ളതിൽ താമസിക്കും കടുക്കാങ്കിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. കൂമുള്ളി വായനശാലക്ക് സമീപം ലോറി ഇടിച്ച് പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഉള്ളിയേരി ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ലോറിയാണ് തട്ടിയത്.

ഭാര്യ: പരേതയായ പ്രസന്ന (ഓടയിൽ, ഇയ്യാട്). മക്കൾ: ലിജീഷ് (ഇലക്ട്രിക്കൽ വർക്ക്), ലിനീഷ്. സഹോദരങ്ങൾ: മീനാക്ഷി അമ്മ (മൊടക്കല്ലൂർ), സരോജിനി അമ്മ (മണ്ണാമ്പൊയിൽ), മാധവി അമ്മ (ഉള്ളിയേരി -19), ശ്രീധരൻ നായർ (കൂമുള്ളി). സഞ്ചയനം: ശനിയാഴ്ച.

