KOYILANDY DIARY

The Perfect News Portal

ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും

ദുബായ്: ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിനു ഇന്ന് (തിങ്കളാഴ്ച) തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളാണ് ഈ വ്യാപാര മാമാങ്കത്തിനായി എത്തിച്ചേരുക. ദുബായിലെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ചും ചെറുകിട വന്‍കിട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വമ്ബന്‍ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കുടാതെ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ ദിവസവും അരക്കിലോ സ്വര്‍ണ്ണവും സമ്മാനമായി ഒരുക്കിയിട്ടുണ്ട്.

ജനുവരി 28ന് അവസാനിക്കുന്ന മേളയില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കോടിക്കണക്കിനു ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ വിവിധ നറുക്കെടുപ്പുകളില്‍ വിജയികളായിട്ടുണ്ട്. ഫെബ്രുവരി നാലാം തിയ്യതി വരെ ഒരുക്കിയിട്ടുള്ള മറ്റൊരു നറുക്കെടുപ്പില്‍ ഇന്‍ഫിനിറ്റ് കാര്‍ ഭാഗ്യശാലിക്ക് സമ്മാനമായി നേടാം. എമിറേറ്റിലെ എനോക്, എപ്കോ പെട്രോള്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും നറുക്കെടുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. നിസാന്‍ കാറുകളാണ് വിജയികള്‍ക്കുള്ള സമ്മാനം.

ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലില്‍ വിവിധ കലാപരിപാടികളും, സംഗീതനിശകളും, വെടിക്കെട്ടുകളും സംഘാടകര്‍ ഒരുക്കാറുണ്ട്. ഇത്തവണയും മേള ഏറെ കൊഴുപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *