KOYILANDY DIARY

The Perfect News Portal

യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ കൈവശം 280 കോടി രൂപ

ദുബൈ: നരേന്ദ്ര മോഡി സര്‍ക്കാര്‍ പിന്‍ വലിച്ച 500, 1000 രൂപ നോട്ടുകള്‍ കൈവശമുള്ള പ്രവാസി ഇന്ത്യക്കാര്‍ ആയിരക്കണക്കിനാണ്. 500 രൂപയ്ക്ക് 27 ദിര്‍ഹവും ആയിരം രൂപയ്ക്ക് 54 ദിര്‍ഹവുമാണ് മൂല്യം. എന്നാല്‍ യുഎഇയിലുള്ള മൊത്തം പ്രവാസികളുടെ കൈവശം 2.8 ബില്യണ്‍ രൂപയുടെ പിന്‍ വലിച്ച നോട്ടുകളുണ്ടെന്നാണ് റിപോര്‍ട്ട്.

മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടിപി സീതാറാം ആണ് ഇത്രയും തുക പ്രവാസി ഇന്ത്യക്കാരുടെ കൈവശമുണ്ടാകുമെന്ന കണക്ക് വെളിപ്പെടുത്തിയത്. യുഎയിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ആയിരം രൂപയെങ്കിലും കുറഞ്ഞത് കൈവശം സൂക്ഷിക്കാറുണ്ട്. അങ്ങനെയെങ്കില്‍ യുഎഇയിലുള്ള ഇന്ത്യക്കാരുടെ കൈവശം 2,800,000,000 രൂപയുണ്ടാകും. അതായത് 280 കോടി (2.8 ബില്യണ്‍).

ഈ തുകയില്‍ കുറവുണ്ടാകില്ലെന്നാണ് സീതാറാം നല്‍കുന്ന സൂചന. കാരണം പ്രവാസി
ഇന്ത്യക്കാരായ കുട്ടികളുടെ കൈവശവും പണമുണ്ടാകാറുണ്ട്. പലപ്പോഴും നാട്ടില്‍ നിന്ന് ഗള്‍ഫിലേയ്ക്ക് പറക്കുമ്ബോള്‍ മുത്തശ്ശനോ മുത്തശ്ശിയോ കുട്ടികള്‍ക്ക് പണം നല്‍കാറുണ്ട്. അവര്‍ ഇത് ഭദ്രമായി സൂക്ഷിക്കുകയും ചെയ്യും.  ഇരുപതിനായിരവും ഇരുപത്തി അയ്യായിരവും കൈവശം സൂക്ഷിച്ചിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മോഡി സര്‍ക്കാരിന്റെ തീരുമാനം കനത്ത തിരിച്ചടിയായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34