KOYILANDY DIARY

The Perfect News Portal

തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കില്‍ മരണം

പച്ചക്കറികള്‍ ഒന്നും ഇന്നത്തെ കാലത്ത് വിശ്വസിച്ച്‌ വാങ്ങിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ രാസവസ്തുക്കളും വിഷവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ പച്ചക്കറികള്‍ മിക്കവയും ജി എം ഒ അഥവാ ജനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസം എന്ന പ്രക്രിയയ്ക്കു ശേഷമാണ് വില്‍ക്കപ്പെടുന്നത്.

എന്താണ് ജി എം ഒ എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ദോഷഫലങ്ങള്‍ എന്താണെന്നും അറിയില്ല. എന്താണ് സാധാരണ പച്ചക്കറികളും ജി എം ഒ വഴി വരുന്ന പച്ചക്കറികളും തമ്മിലുള്ള വ്യത്യാസം എന്നും പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി ഇത്തരം അനാരോഗ്യകരമായ കുരുക്കുകളില്‍ വീഴാതെ എങ്ങനെ ആരോഗ്യകരമായ പച്ചക്കറികള്‍ വാങ്ങിയ്ക്കാം എന്ന് നോക്കാം.

എങ്ങനെ ജി എം ഓ ലേബലില്‍ ഉള്ള പച്ചക്കറികള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഉദാഹരണത്തിന് തക്കാളിയാണെങ്കില്‍ ഒന്ന് നെടുകേ പിളര്‍ന്ന് നോക്കാം ഉള്ളിലേക്കിറങ്ങി വേരു പോലെ പച്ച നിറം കാണുന്നുണ്ടെങ്കില്‍ അത് വിഷരഹിതമായ പച്ചക്കറിയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഉള്ളില്‍ യാതൊരു മാറ്റവും ഇല്ലാതെ അല്‍പം തളര്‍ന്ന അവസ്ഥയില്‍ കാണപ്പെടുന്നതാണെങ്കില്‍ അത് ജി എം ഒ ലേബലില്‍ ഉള്ള പച്ചക്കറികള്‍ ആണെന്ന് പറയാം.
ജി എം ഒ ലേബലില്‍ വരുന്ന പച്ചക്കറികളില്‍ അഞ്ചക്കമുള്ള പ്രൈസ് ടാഗ് ആയിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഈ അക്കങ്ങള്‍ തുടങ്ങുന്നതാകട്ടെ 8-ല്‍ നിന്നുമായിരിക്കും. ഓര്‍ഗാനിക് പച്ചക്കറികളുടെ പ്രൈസ് ടാഗിലും അഞ്ചക്ക നമ്ബര്‍ തന്നെയായിരിക്കും എന്നാല്‍ ഇത് തുടങ്ങുന്നതാവട്ടെ 9 ആയിരിക്കും.
ഇവയന്നും കൂടാതെ വിഷമാലിന്യങ്ങളും രാസവസ്തുക്കളും അടങ്ങിയ പച്ചക്കറിയാണെങ്കില്‍ നാല് അക്കങ്ങളോടു കൂടിയ നമ്ബര്‍ ആയിരിക്കും പ്രൈസ് ടാഗില്‍ ഉണ്ടാവുക. ജി എം ഒ ലേബലില്‍ വരുന്ന പച്ചക്കറികളുടെ ദോഷവശങ്ങള്‍ വളരെ വലുതായിരിക്കും. ചികിത്സിച്ച്‌ മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കും ഇത്തരം പ്രശ്നങ്ങള്‍. കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ജി എം ഒ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാവുന്നു. വിവിധ തരത്തിലുള്ള അലര്‍ജികളാണ് മറ്റൊരു പ്രശ്നം. ചര്‍മ്മത്തിനു നിറം മാറ്റവും ചൊറിച്ചിലും ഉണ്ടാവാന്‍ പല പച്ചക്കറികളും കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *