KOYILANDY DIARY.COM

The Perfect News Portal

പൃഥ്വിരാജ് ചിത്രം ‘ജയിംസ് ആന്റ് ആലീസ്’ ഏപ്രില്‍ 29ന്

ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ സുജിത്ത് വാസുദേവ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ജയിംസ് ആന്റ് ആലീസ്’ ഏപ്രില്‍ 29-ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ജയിംസ് ആയി പൃഥ്വിരാജും ആലീസ് ആയി വേദികയും വേഷമിടുന്നു. പൂര്‍ണ്ണമായും നഗര പശ്ചാത്തലത്തില്‍ ചിത്രീകരിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നതും സംവിധായകന്‍ സുജിത്ത് വാസുദേവ് തന്നെയാണ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച തീയതിയില്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ജയിംസ് ആന്റ് ആലീസിന് പുറമേ ഡാര്‍വിന്റെ പരിണാമം, ഊഴം തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് പ്രിഥ്വീരാജ് ചിത്രങ്ങള്‍. ഡോ. എസ് സജികുമാര്‍, കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജയിംസ് ആന്റ് ആലീസ് നിര്‍മ്മിക്കുന്നത്.

Share news
error: Content is protected !!