50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് 7.1 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു
കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് 7.1 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു. വയനാട് സ്വദേശിനിയായ രോഗി അഞ്ച് വര്‍ഷമായി വയറിലെ അസ്വസ്ഥതകള്‍ക്ക് ചികിത്സയിലായിരുന്നു. വയര്‍ ക്രമാതീതമായി വീര്‍ത്ത് വരുന്നതായിരുന്നു പ്രധാന രോഗലക്ഷണം.
വേദനയും കൂടി വന്നുകൊണ്ടിരുന്നു. സിടി സ്കാനില്‍ ട്യൂമര്‍ വ്യക്തമായെങ്കിലും അസാധാരണ വലിപ്പമുള്ളതായിരുന്നു ട്യൂമര്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി ആശുപത്രി വിട്ടു.
ഏകദേശം 100 ഗ്രാം മാത്രം ഭാരമുള്ള പാന്‍ക്രിയാസിന്റെ വാല് പോലെയുള്ള അറ്റത്തോട് ചേര്‍ന്ന് രൂപപ്പെട്ട ഏഴ് കിലോയിലധികം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ സലീം വി.പി. പറഞ്ഞു.
സര്‍ജിക്കല്‍ അസിസ്റ്റന്റായ ഡോ ടി. സലാഹുദീന്‍, അനസ്തേഷ്യസ്റ്റുമാരായ ഡോ രമേഷ്, ഡോ നുസ്രത്ത് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. സങ്കീര്‍ണമായ ശസ്ത്രക്രിയകളാണ് ഇത്തരത്തിലുള്ള വലിയ ട്യൂമറുകള്‍ നീക്കംചെയ്യുമ്ബോള് വേണ്ടിവരികയെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന് പറഞ്ഞു.