KOYILANDY DIARY.COM

The Perfect News Portal

ലോസ് ഏഞ്ചൽസ്: സ്വന്തം മണ്ണിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ്
ക്യാമ്പെയ്ന‌ിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വെയ്ക്കെതിരെ യുഎസ്എയ്ക്ക്സ്വപ്‌നതുല്യമായ തുടക്കം. കളിയിലുടനീളം ആധിപത്യം പുലർത്തിയ ആതിഥേയർ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. ഫൊളാരിൻ ബാലോഗനാണ് യുഎസ്എയ്ക്കായി രണ്ടാം ഗോൾ നേടിയത്.
ലോസ് ആഞ്ജലസ് സ്റ്റേഡിയത്തിൽ കളി ആരംഭിച്ച് അധികം വൈകാതെ തന്നെ ആക്രമിച്ചു കളിച്ച യു.എസ്.എ ആദ്യ ലീഡ് സ്വന്തമാക്കിയിരുന്നു. യു.എസ് താരം വെസ്റ്റൺ മക്കെന്നി ബോക്‌സിലേക്ക് നൽകിയ അപകടകരമായ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ പരാഗ്വെ താരം ഡാമിയൻ ബൊബാഡില്ലയുടെ കാലുകളിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (സെൽഫ് ഗോൾ). നായകൻ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ തകർപ്പൻ ഡ്രിബ്ലിങ് നീക്കമാണ് ഈ ആദ്യ’ ഗോളിന് വഴിയൊരുക്കിയത്.’
ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുൻപ് തന്നെ യുഎസ്എ പരാഗ്വെ പ്രതിരോധത്തെ വീണ്ടും വിറപ്പിച്ചു. മികച്ചൊരു ഫിനിഷിംഗിലൂടെ ഫൊളാരിൻ ബാലോഗൻ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി അത് ഓക്സൈഡ് വിധിക്കുകയായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് തൊട്ടുപിന്നാലെ, ഏതാനും നിമിഷങ്ങൾക്കകം തന്നെ തകർപ്പൻ നീക്കത്തിലൂടെ ബാലോഗൻ യുഎസ്എയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഈ ഗോളോടെ മത്സരത്തിൽ പൂർണ്ണ ആധിപത്യം ഉറപ്പിക്കാൻ ആതിഥേയർക്ക് സാധിച്ചു. മൗറീഷ്യോ പൊച്ചെറ്റിനോയുടെ തന്ത്രങ്ങൾ മൈതാനത്ത് പൂർണ്ണ വിജയമാകുന്ന * കാഴ്‌ചയ്ക്കാണ് ലോസ് ആഞ്ജലസ് സാക്ഷ്യം വഹിക്കുന്നത്.
ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ പരാഗ്വെയെ പൂർണ്ണമായും നിഷ്പ്രഭമാക്കിക്കൊണ്ട് ആതിഥേയരായ യുഎസ്എ മൂന്നാം ഗോളും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള മുന്നേറ്റ താരം ഫൊളാരിൻ ബാലോഗനാണ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടീമിന്റെ മൂന്നാം ഗോളും വ്യക്തിഗതമായി തൻ്റെ രണ്ടാം ഗോളും അത്യുജ്ജ്വലമായ രീതിയിൽ വലയിലെത്തിച്ചത്.
മൈതാന മധ്യത്തുനിന്ന് ലഭിച്ച പന്തുമായി പരാഗ്വെ ബോക്സിലേക്ക് കുതിച്ചുകയറിയായിരുന്നു ബാലോഗൻ്റെ ഈ മാന്ത്രിക ഗോൾ. പരാഗ്വെയുടെ പരിചയസമ്പന്നനായ പ്രതിരോധ താരം ഗുസ്‌താവോ ഗോമസിനെ അതീവ വിദഗ്ദ്‌ധമായി വെട്ടിച്ച് പന്ത് തന്റെ ഇടംകാലിലേക്ക് മാറ്റിയ ബാലോഗൻ, തൊട്ടുപിന്നാലെ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് മനോഹരമായ ഒരു കേർവിങ് ഷോട്ട് തൊടുത്തു. പരാഗ്വെ ഗോൾകീപ്പറെ പൂർണ്ണമായി കാഴ്‌ചക്കാരനാക്കി പന്ത് പോസ്റ്റിൻ്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറിയപ്പോൾ ലോസ് ആഞ്ജലസ് സ്റ്റേഡിയം ആവേശം കൊണ്ട് ഇളകിമറിഞ്ഞു.
ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വമ്പൻ ലീഡ് (3-0) സ്വന്തമാക്കിയതോടെ സ്വന്തം മണ്ണിലെ ലോകകപ്പ് ക്യാമ്പെയ്ൻ അവിസ്മരണീയമായ വിജയത്തോടെ തുടങ്ങാൻ യുഎസ്എയ്ക്ക് ഇനി മിനിറ്റുകളുടെ ദൂരം മാത്രമാണുള്ളത്.
Share news
error: Content is protected !!