അകലാപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ് കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി പുറക്കാട് അകലാപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തൽ താമസിക്കും പുതിയോട്ടിൽ അസൈനാറിന്റെ മകൻ അഫ്‌നാസ് (22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രി വെകിയും നടത്തിയ തിരച്ചിലിനൊടുവിൽ ഫയർഫോഴ്‌സിന്റെ വലയിൽ കുടുങ്ങുകയായിയിരുന്നു യുവാവിന്റെ മൃതദേഹം. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്..
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. 4 പേരടങ്ങിയ സംഘം സഞ്ചരിച്ച ഫൈബർ തോണി മറിയുകയായിരുന്നു. 3 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നങ്ങ്യാർണ്ടി ശ്രീഷു മാസ്റ്ററുടെ മകൻ നിവേദ് (22), പുതിയോട്ടിൽ ഇസ്മായിലിന്റെ മകൻ നിയാസ് (29), ശബ്നം ഗഫൂറിന്റെ മകൻ ഷഹീൻ (19) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സ്വകാര്യ വ്യക്തിയുടെ തോണിയിൽ പ്രദേശത്തുള്ള ഇവർ സഞ്ചരിക്കവെയാണ് തോണി അപകടത്തിൽപെട്ടത്.

