KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ലഹരി പരിശോധന കർശനമാക്കി

കൊയിലാണ്ടി: ഓണത്തിരക്കിനിടയിൽ കൊയിലാണ്ടിയിൽ ലഹരി പരിശോധന കർശനമാക്കി. ഇതിൻ്റെ ഭാഗമായി നാർക്കോടിക്ക് വിഭാഗം വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഓണക്കാലത്ത് ലഹരി ഒഴുകുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് നാർക്കോട്ടിക് പരിശോധന നടത്തിയത്. പ്രത്യേക നാർകോടിക് പരിശീലനം ലഭിച്ച രാഗി എന്ന പോലീസ് നായയും പരിശോധനയിൽ പങ്കാളിയായി.

റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻറ്, ആർ.ഒ.ബി, ടൗൺ മുഴുവനായും അരിച്ച് പെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല കൊയിലാണ്ടി സി.ഐ. എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പരിശോധനയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *