KOYILANDY DIARY

The Perfect News Portal

സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടി നടക്കുന്ന യുവാവ്‌

ഗുവാഹത്തി: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് ഭര്‍ത്താവ് നടക്കുന്നതിെന്‍റ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അസമിലും സമാനമായ സംഭവം. സ്വന്തം സഹോദരന്റെ
മൃതദേഹം സൈക്കിളില്‍ കെട്ടി നടക്കുന്ന യുവാവിന്‍റ ചിത്രങ്ങളാണ് അസമില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. അസം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനോവാളിെന്‍റ മണ്ഡലത്തിലാണ് സംഭവം.

സ്വന്തം വീട്ടിലേക്ക് മോേട്ടാര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള പാത ഇല്ലാത്തതാണ് മൃതദേഹം സൈക്കിളില്‍ കൊണ്ട് പോകാന്‍ കാരണം. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യമായി പുറത്ത് വിട്ടത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സര്‍ബാന്ദ സോനോവാള്‍ ഉത്തരവിട്ടു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ലക്ഷ്മിപൂര്‍ ജില്ലയിലെ ബാലിചാന്‍ ഗ്രാമത്തിലെ ഡിംപിള്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ അദ്ദേഹത്തിെന്‍റ അസുഖം കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. ശവശരീരം കൊണ്ട് പോകുന്നതിനായി ആശുപത്രി അധികൃതര്‍ വാന്‍ നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ വാന്‍ ഡ്രൈവര്‍ എത്തുന്നതിന് മുമ്പ്‌ ദാസിന്‍റ ബന്ധുക്കള്‍ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുവെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മരിച്ച ഡിംപിള്‍ ദാസിെന്‍റ വീട്ടിലേക്ക് വാഹനങ്ങളൊന്നും സഞ്ചരിക്കുന്ന റോഡ് സൗകര്യമില്ലായിരുന്നുവെന്ന് മജൂലി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പി.ജി.ജാ പറഞ്ഞു.

Advertisements

മൃതദേഹം സൈക്കിളില്‍ ചുമന്ന് കൊണ്ടുപോകാനിടയായ സാഹചര്യത്തെക്കുറിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ആരോഗ്യ ഡയറക്ടറെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *